Breaking News
ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ |
2019-07-16 12:36:29pm IST

ന്യൂഡല്‍ഹി: പാക്ക് വ്യോമ പതയിലുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ വിലക്ക് പിന്‍വലിച്ച് പാക്കിസ്ഥാന്‍. ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി 26 ന് ബാലക്കോട്ട് ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ശേഷം 11 റൂട്ടുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ തുറന്നിരുന്നു.

പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതിന് പിന്നാലെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമായിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി.

ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയുമുണ്ടായി. പാക്കിസ്ഥാനും വിലക്ക് മൂലം കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Top