News Desk

2021-02-03 05:23:53 pm IST
പാലക്കാട്: പാലക്കാട് തൃത്താല ആലൂരില്‍ വീട്ടമ്മയെയും രണ്ടു മക്കളെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതകള്‍ നിങ്ങുന്നു. കുടുംബ വഴക്കുമൂലം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ആറും നാലും വയസ്സുമുള്ള കുട്ടികളെയും 28 വയസ്സുള്ള മാതാവുമാണ് മരിച്ചത്. ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്‍ മകള്‍ ശ്രീജ, മക്കളായ ആറ് വയസ്സുകാരന്‍ അഭിഷേക്, നാല് വയസ്സുള്ള അഭിനവ് എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണി മുതല്‍ ശ്രീജയെയും മക്കളെയും കാണാതായിരുന്നു. ബന്ധുക്കള്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ഇന്നുരാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മേഴത്തൂര്‍ സ്വദേശിയായ ഭര്‍ത്താവ് യതീന്ദ്രനുമായി കുടുംബ വഴക്ക് പതിവാണെന്നും അതിനാല്‍ ശ്രീജ ഇടക്ക് സ്വന്തം വീട്ടില്‍ വന്നു താമസിക്കാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top