News Desk

2021-05-27 02:44:10 pm IST

പാനൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന് അന്വേഷണ സംഘം. പീഡനം നടന്ന മുറിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ച രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനക്ക് ശേഷം അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പീഡനം നടന്നുവെന്ന് തെളിയിക്കുന്നന്നതാണ്.

പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ പ്രകാരം പാനൂര്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ ഒഴിവാക്കി. ഇത് വിവാദമായതിന് പിന്നാലെയാണ് രണ്ടു വനിത ഐ.പി.എസ് ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുള്‍പ്പെട്ട സംഘം ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്, ഇര കള്ളം പറയുകയാണ് എന്നായിരുന്നു.

പൊലീസ് കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ ഹൈകോടതി ഇടപ്പെട്ട് മാറ്റിയിരുന്നു.

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top