Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനികന്റെ  വെടിയേറ്റതിനെ തുടർന്ന് പലസ്തീൻ ബാലന് കാല് നഷ്ടപ്പെട്ടു. അതിർത്തി ഭിത്തിയ്ക്ക് സമീപം കളിക്കുന്നതിനിടെ നഷ്ടമായ ഫുട്ബോൾ തിരികെയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേൽ സൈനികൻ 14 വയസുള്ള മഹ്മൂദ് സലായ്ക്ക്  നേരെ വെടിവെയ്ക്കുകയായിരുന്നു.

മെയ് 21 ന് വൈകുന്നേരം അൽ ഖാദർ ഗ്രാമത്തിൽ   മഹ്മൂദ് സലാ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നും ഇസ്രായേലി സൈനികൻ വെടിവെച്ചുവെന്നും കൂടാതെ രണ്ട് സൈനികർ അവനെ അടിച്ചുവെന്നും ഡിഫെൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡിസിഐപി) വ്യക്തമാക്കി.

വെടിവച്ച് 45 മിനിറ്റിനു ശേഷം ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ  മഹമൂദിന്  യാത്രാമധ്യേ ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ശാസ്ത്രക്രിയകൾ നടത്തുകയും അസ്ഥികളും മസിലുകളും തമ്മില്‍ യോജിപ്പിക്കുന്ന ടിഷ്യൂവായ ടെൻഡോൺ തകരാറിലായതിനെ തുടർന്ന് ഇടതുകാൽ കാൽമുട്ടിന് താഴെ മുറിച്ചു മാറ്റുകയായിരുന്നുവെന്നും ഡിസിഐപി വ്യക്തമാക്കി.
 

Top