News Desk

2021-05-15 08:55:58 pm IST
ദോഹ: ഇസ്രായേല്‍ അതിക്രമങ്ങളെ ചെറുക്കാന്‍ ഖത്തര്‍-തുര്‍ക്കി അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ സ്വതന്ത്ര സംഘടനയായ ഹമാസ് നേതാവ് ഖാലിദ് മിഷ്അല്‍ വ്യക്തമാക്കി. ഒരു തുര്‍ക്കി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അല്‍ അഖ്‌സാ പള്ളിയില്‍ നിന്നും അധിനിവേശക്കാര്‍ ഒഴിഞ്ഞു പോകണമെന്നാണ് തങ്ങളുടെ ആവശ്യം. നിലവിലെ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍ ഇസ്രായേല്‍ തന്നെയാണെന്നും ആവര്‍ത്തിച്ചുള്ള പ്രകോപനം സൃഷ്ടിച്ച് റമദാനിലെ പുണ്യ ദിനങ്ങളില്‍ അടക്കം സംഘര്‍ഷം സൃഷ്ടിക്കാന്‍ ആണ് ഇസ്രായേല്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗാസ്സയില്‍ ഖത്തര്‍-തുര്‍ക്കി-അമേരിക്ക എന്നിവരുടെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് ആത്മവിശ്വാസം പകരുന്നതാണ്. ഗസ്സ ഫലസ്തീനികളുടെ നാടാണ്. ആ നാട്ടിലേക്ക് അധിനിവേശക്കാരെ അടുപ്പിക്കില്ല എന്ന് പ്രഖ്യാപിക്കാനുള്ള സ്വാതന്ത്രം പോലും അവര്‍ക്കു നിഷേധിക്കുന്നത് എന്ത് മാത്രം അതിക്രമണമെന്നത് ഇസ്രായേല്‍ നേതൃത്വം ആലോചിക്കണമെന്നും അല്‍ മിഷ്അല്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top