News Desk

2021-06-08 02:14:40 pm IST
ദോഹ: ഫലസ്തീന്‍ പ്രധാനമന്ത്രി ഡോ. മുഹമ്മദ് അല്‍ ശാത്തിയ്യ ദോഹയിലെത്തി. കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി അദ്ദേഹം ദോഹ അമീരി ദീവാനിയിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. 

ഫലസ്തീനില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്ര സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചു. കൂടിക്കാഴ്ച്ചയില്‍ ഫലസ്തീന്‍ ജനതക്കുള്ള ഖത്തറിന്റെ സഹായം എന്നുമുണ്ടാവുമെന്ന് അമീര്‍ പ്രധാനമന്ത്രിക്കു ഉറപ്പ് നല്‍കി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധം ഉണ്ടാവേണ്ട സാഹചര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top