News Desk

2021-02-05 09:43:16 pm IST
  
റാമല്ല: 34-കാരനായ ഫലസ്തീന്‍ പൗരനെ തൊഴിലിടത്തില്‍ വെച്ച് ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നതിനെതിരെ ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് അനുശോചന കുറിപ്പിറക്കി. റാമല്ല ഗവര്‍ണറേറ്റില്‍ കൊല്ലപ്പെട്ടയാളുടെ സ്ഥലം കയ്യേറുന്നതിനെ ചെറുത്തു നിന്നപ്പോഴാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ പ്രവര്‍ത്തികള്‍ക്കെതിരെ ഉടന്‍ ഇടപെടല്‍ നടത്തണമെന്ന് ഫലസ്തീന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ സൈന്യം ഓരോ ദിവസവും നിരവധി ഫലസ്തീനികളെയാണ് കൊലപ്പെടുത്തുന്നത്. 

ഫലസ്തീനിലെ ഉള്‍ഗ്രാമങ്ങളില്‍ കാര്‍ഷിക വൃത്തി നടത്തുന്നവരെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തുകയും മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വര്‍ധിച്ചിട്ടുണ്ട് എന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top