News Desk

2021-05-16 03:38:19 pm IST

ദോഹ: തുടര്‍ച്ചയായ ഏഴാം ദിവസവും ഇസ്രായേല്‍ ഫലസ്തീനില്‍ നരനായാട്ട് തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ ടെലിവിഷനിലെ ഈദ് ആഘോഷ പരിപാടികള്‍ എല്ലാം തന്നെ നിര്‍ത്തിവക്കുന്നതായി മാനേജ്മെന്റ് അറിയിപ്പ്. 

ഖത്തര്‍ ടെലിവിഷന്‍ ഉപ മേധാവി മുബാറക് നാസര്‍ അല്‍ അവാമിയാണ് ഇക്കാര്യം ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ടെലിഷനില്‍ നിരവധി ഖത്തരി പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. 

ഈദ് ആഘോഷങ്ങളില്‍ തുടര്‍ച്ചയായി ഈ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനായിരുന്നു മാനേജ്മെന്റ് തീരുമാനിച്ചിരുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെയാണ് ഈദ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്യില്ലെന്നും അല്‍ അവാമി ട്വിറ്ററില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top