റാമല്ല: ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ അന്താരാഷ്ട സമൂഹം പുലര്‍ത്തുന്ന മൗനം കുറ്റകരമെന്ന് ഫലസ്തീന്. ഫലസ്തീന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇസ്രായേല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളിലായി ഫലസ്തീന് പൗരന്മാര്ക്ക് നേരെയുള്ള അക്രമങ്ങളും ഫലസ്തീന് പ്രദേശങ്ങളിലേക്കുള്ള കയ്യേറ്റങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫലസ്തീനിലെ വീടുകളില്‍ കയറി സൈന്യം യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കുന്നതും നീണ്ട കാലത്തേക്ക് അജ്ഞാതമായ ഇടങ്ങളില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
യു.എന്‍ അടക്കമുള്ള ഏജന്‍സികളുടെ ഇടപെടല്‍ ഫലസ്തീനിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പര്യാപ്തമാവുന്നില്ലെന്നും വിദേശ കാര്യ മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക