Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ജറുസലേമിൽ വിശുദ്ധ അഖ്‌സ പള്ളിയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട് ചെയ്യാൻ എത്തിയ സൗദി മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ച് ഫലസ്തീൻ ജനത. കഴിഞ്ഞ ദിവസമാണ് സൗദി, ഇറാക്ക് എന്നിവടങ്ങളിൽ നിന്ന് എത്തിയ മാധ്യമ പ്രവർത്തകരെ ഫലസ്തീനിൽ നിന്നുള്ള ഒരു പറ്റം യുവാക്കൾ ആട്ടിയോടിച്ചത്.മാധ്യമ പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായതായും വാക്കേറ്റമുണ്ടായതായും അൽ അറബ് പത്രം റിപ്പോർട് ചെയ്തിട്ടുണ്ട്.

അതെ സമയം ഇസ്രായേൽ സ്‌പോൺസേർഡ് വിസയിലാണ് സൗദി മാധ്യമ പ്രവർത്തകർ ജറുസലേമിൽ എത്തിയിരിക്കുന്നത് എന്നും ഇസ്രായേൽ അനുകൂല വാർത്തകൾ കെട്ടിച്ചമക്കാനും അവരുടെ പട്ടാള അതിക്രമങ്ങളെ വെള്ള പൂശാനുമാണ് സൗദി മാധ്യമ പ്രവർത്തകർ ശ്രമിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട് ചെയ്യവേ പ്രമുഖ അറബ് പത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗദിയുടെ ഈയിടെയായുള്ള ഇസ്രായേൽ ബാന്ധവത്തിനുള്ള ചുട്ട മറുപടിയാണ് ജനങ്ങളുടെ ഈ പ്രവർത്തിയെന്നും നിരീക്ഷണങ്ങളുണ്ട്  


Top