Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദുബായ്∙ പ്രമുഖ പ്രവാസി വ്യവസായിയും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ തലശ്ശേരി കടവത്തൂർ സ്വദേശി പി. എ. റഹ്മാൻ എന്ന പി. പി. അബ്ദുൽ റഹ്മാൻ (71) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു മരണം. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് കടവത്തൂർ ജമാഅത്ത് പള്ളി അങ്കണത്തിൽ കബറടക്കി.

ദുബായിലെ സൂപ്പർ–ഹൈപ്പർമാർക്കറ്റുകളുടെയും റസ്റ്ററന്റ് ശൃംഖലയുടെയും ഉടമയാണ്. യുഎഇ അടക്കം ഗൾഫിലെ സാമൂഹിക രംഗത്ത് ശ്രദ്ധേയനാണ്. കല്ലിക്കണ്ടി എൻഎഎം കോളജ് പ്രസിഡന്റാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. ഭാര്യമാര്‍: ഖദീജ, ആയിഷ. മകൻ: ‌അബ്ദുൽ വാഫി. സഹോദരങ്ങൾ: പരേതനായ പി.പി.അബ്ദുല്ല, പി.പി.അബൂബക്കർ, പി.പി.ആയിഷ.

Top