News Desk

2021-05-04 12:20:58 pm IST
ജമ്മു: കൊവിഡ് ബാധിച്ച് മരിച്ച രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍.  ജമ്മുവിലെ ശ്രീ മഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് സംഭവം.

ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാത്രി എട്ടുമണിയോടെ കുഞ്ഞിന് ഹൃദയാഘാതമുണ്ടായി. ഇതേ തുടര്‍ന്ന് കുഞ്ഞിനെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ മാതാപിതാക്കളോടും കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. 

എന്നാല്‍ പരിശോധനക്കാണെന്ന് പറഞ്ഞ് പോയ ഇരുവരും പിന്നീട് സ്ഥലം വിടുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി മൃതദേഹം കൈമാറാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാപിതാക്കളെത്തി കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയില്ലെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കാരം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top