News Desk

2021-05-15 04:48:40 pm IST
ദോഹ: ഖത്തറില്‍ കുട്ടികള്‍ക്ക് വാക്സിനായി നാളെ (ഞായറാഴ്ച്ച) മുതല്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ രജിസ്റ്റര്‍ (www.moph.gov.qa) ചെയ്യാം. 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ ലഭിക്കുക. രജിസ്റ്റര്‍ ചെയ്തവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ നേരിട്ട് ബന്ധപ്പെട്ട് തുടര്‍നടപടികള്‍ നിര്‍ദേശിക്കും.

12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോഎണ്‍ടെക് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത് നടപ്പില്‍ വരുത്തി തുടങ്ങിയിട്ടുണ്ട്. സെപ്തംബറില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലേക്ക് മടങ്ങുന്നതിന് വാക്സിനേഷന്‍ സഹായിക്കും.

സ്‌കൂളിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനും ഇടയ്ക്കിടെ പഠന സംവിധാനത്തില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. പെരുന്നാള്‍ അവധിക്ക് ശേഷം 30 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top