News Desk

2021-05-08 05:41:03 pm IST
ദോഹ: ഖത്തറിലെ അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം. മെയ് എട്ട് മുതല്‍ ആറ് മാസത്തേക്കാണ് അടച്ചിടുന്നത്. ഈ ഭാഗത്തെ ട്രാഫിക് ജാബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് മുതല്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് വരെയുള്ള ദിശയില്‍ രണ്ട് പാതകള്‍ ഉള്‍ക്കൊള്ളുന്ന വണ്‍വേ റോഡാക്കി മാറ്റും. 

പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികുമായി സഹകരിച്ചാണ് അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റിന്റെ ഭാഗത്ത്, ജബ്ബര്‍ ബിന്‍ മുഹമ്മദിനും ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റുകള്‍ക്കുമിടയില്‍ ഒരു താല്‍ക്കാലിക ഗതാഗത വഴിതിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top