Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-09-05 11:14:05am IST
ദോഹ : സൽവ റോഡിലെ ഹോൾസെയിൽ മാർക്കറ്റ് സിഗ്‌നൽ നിയന്ത്രിത ഇന്റർസെക്‌ഷന്റെ നവീകരണത്തിന് തുടക്കമായതായി പൊതുമരാമത്ത് (അഷ്ഗാൽ). ഗതാഗതം സുഗമാക്കാൻ ലക്ഷ്യമിട്ടാണ് നവീകരണം.

 ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിൽ നിന്ന് ബു സമ്രയിലേക്ക് ഇടത്തേയ്ക്കുള്ള ഇരട്ടപ്പാത മൂന്നുവരിയാക്കും. അൽ സിദർ സ്ട്രീറ്റിൽ നിന്ന് ദോഹയിലേക്കുള്ള പാതയുടെ എണ്ണവും വർധിപ്പിക്കും. കൂടാതെ അൽ വാബ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള ബു സമ്രയിൽ നിന്നുള്ള ഇടത്തേക്കും നേരെയുമുള്ള പാതകളുടെ എണ്ണത്തിലും വർധനയുണ്ടാകും.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  ഹോൾ സെയിൽ മാർക്കറ്റ് ഇന്റർസെക്‌ഷൻ നാളെ 8 മണിക്കൂർ നേരം ഭാഗികമായി അടയ്ക്കും. ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിന്റെ  എല്ലാ വശങ്ങളിലേക്കുമുള്ള യു ടേണും വലത്തേക്കുള്ള പാതകളും ഗതാഗതത്തിനായി തുറക്കും. നാളെ പുലർച്ചെ 2 മുതൽ രാവിലെ 10 വരെയാണ് ഇന്റർസെക്‌ഷൻ അടയ്ക്കുന്നത്.
 
Top