Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-07-20 03:50:19am IST
അൽ ഗരാഫയിലെ താനി ബിൻ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്റർസെക്‌ഷൻ) അൽ ഹനാ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ). 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

അൽ ഗരാഫയിലെ സബാഹ് അൽ അഹമ്മദ് കോറിഡോർ പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കാനാണിത്. താനി ബിൻ ജാസിം സ്ട്രീറ്റിന്റെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാതയും അടയ്ക്കും.  താനി ബിൻ ജാസിം സ്ട്രീറ്റിൽ നിന്ന് മദീനത്ത് ഖലീഫയിലേക്ക് വരുന്ന വാഹനങ്ങൾ അൽ ഹനാ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് യു ടേൺ എടുത്ത് വലത്തേക്ക് തിരിഞ്ഞാൽ താനി ബിൻ സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തെത്തും.

മദീനത്ത് ഖലീഫയുടെ പടിഞ്ഞാറ് നിന്ന് അൽ ഗരാഫ വഴി താനി ബിൻ ജാസിം സ്ട്രീറ്റിലേക്ക് എത്തുന്നവർ വലത്തേക്ക് തിരിഞ്ഞ് അൽ മനാ സ്ട്രീറ്റിലേക്കും അവിടെ നിന്ന് ലാൻഡ്മാർക്ക് മാളിന് സമീപത്തെ അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് പുതിയ യു ടേൺ എടുത്ത് അൽ ഹനാ സ്ട്രീറ്റ് വഴി താനി ബിൻ ജാസിം സ്ട്രീറ്റിൽ എത്താം. 

------------------

ഇ-റിങ് റോഡിലെ അൽ ഖ്വുദ്‌സ് അൽ ഷരീഫ് സ്ട്രീറ്റിന്റെ ഇരു വശങ്ങളിലേക്കുമുള്ള  ഓരോ വരി പാതകൾ ഇന്ന് മുതൽ 3 ദിവസത്തേക്ക് അടയ്ക്കും. ഇ റിങ്ങിലെ നുഐജ മേഖലയിലേക്ക് വരാൻ അൽ ഖുദ്‌സ് അൽ ഷരീഫ് സ്ട്രീറ്റിന് പകരമായി അൽ മദീന സ്ട്രീറ്റ് ഉപയോഗിക്കാം. അസാദ് ബിൻ ഫുറത് സ്ട്രീറ്റിന് പകരമായി ബിലാൽ ബിൻ റബാഹ് സ്ട്രീറ്റും ഉപയോഗിക്കണം. 
Top