Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-07-03 10:49:26am IST
ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) വേനൽ ക്യാംപിലൂടെ ഊർജ, പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളുമാകാം.  'തർഷീദ് ക്യാംപിനൊപ്പം വേനൽ ആഘോഷിക്കൂ' എന്ന തലക്കെട്ടിൽ തിങ്കളാഴ്ചയാണു ക്യാംപിനു തുടക്കമായത്. 

കഹ്‌റാമയുടെ ഊർജ കാര്യക്ഷമത ലക്ഷ്യമിട്ടുള്ള ദേശീയ ബോധവൽക്കരണ പദ്ധതിയാണു തർഷീദ്. തുമാമയിലെ കഹ്‌റാമ അവയർനസ് പാർക്കിലാണ് ക്യാംപ്. ബോധവൽക്കരണ ക്ലാസുകൾ, കുട്ടികൾക്കായി കഥപറച്ചിൽ സെഷനുകൾ, പുനരുപയോഗ ശിൽപശാലകൾ എന്നിവയെല്ലാമാണു പരിപാടികൾ.

നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തിലാണു ശിൽപശാല. ഒരു മാസത്തെ ക്യാംപ് ഓഗസ്റ്റ് 1നു സമാപിക്കും. 2018 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം  തർഷീദ് പദ്ധതിയുടെ പ്രവർത്തനത്തെ തുടർന്ന് ഊർജ ഉപയോഗത്തിൽ 500 കോടി റിയാലിൽ അധികം തുക ലാഭിക്കാൻ കഹ്‌റാമയ്ക്കു കഴിഞ്ഞിട്ടുണ്ട്. 
Top