ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഉച്ചയോടെ ചാറ്റല്‍ മഴ പെയ്തു. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ തുടര്‍ച്ചയായി ഇനിയും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് അടിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ വക്രയില്‍ മഴ പെയ്യുന്നതിന്റെ വീഡിയോയും കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചു.
ദുഖാന് ഹൈവേയിലൂടെ വാഹനമോടിച്ചവരും മഴ പെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. ദോഹയുടെ ചില ഭാഗങ്ങളിലും നേരിയ തോതിലുള്ള മഴ ലഭിച്ചു. മഴ മേഘങ്ങള്‍ രാജ്യത്തേയ്ക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണെന്നും ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകുന്നതിനാല് ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
ട്രാക്കുകള്‍ക്കിടയില്‍ സാവധാനം നീങ്ങുക, വേഗത കുറയ്ക്കുക, വാഹനത്തിന്റെ മുന്നില്‍ സുരക്ഷിതമായ അകലം പാലിക്കുക, ഹെഡ് ലൈറ്റുകള്‍ ഓണാക്കുക, വെള്ളം കയറിയ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക