News Desk

2021-05-18 02:35:39 pm IST
തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെ.കെ ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണ് അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കെ.കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങള്‍  എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ.കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സി.പി.എം തീരുമാനിക്കുകയായിരുന്നു. 12 സി.പി.എം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. 

കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനില്‍ക്കെ കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെ.കെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ നേടിയെടുത്ത സല്‍പ്പേരും മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികള്‍ക്ക് പരിഗണന നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് സി.പി.എം കൈക്കൊണ്ടത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top