Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദോഹ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധനവെന്ന് അധികൃതർ. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പതിനെട്ട് ശതമാനത്തോളമാണ് ഇത്തവണ വര്ധനവുണ്ടായിരിക്കുന്നത്. 2019 ൽ ആദ്യ മൂന്നു മാസത്തെ കണക്കുകളാണ് അധികൃതർ ഇക്കാര്യത്തിൽ പരിഗണിച്ചിരിക്കുന്നത്.

ഈ കാലയളവിൽ 56,452 വിമാനങ്ങളാണ് ദോഹ ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 5 . 4 ശതമാനം വർധനവാണ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ് എന്നിവടങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രികരുടെ ഏറ്റവും പ്രിയപ്പെട്ട ഇടത്താവളമായി കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ദോഹ മറികഴിഞ്ഞെന്നും വിമാനത്താവളം മേധാവി ബദർ മുഹമ്മദ് അൽ മീർ ചൂണ്ടിക്കാട്ടി. 

Top