News Desk

2021-03-28 03:10:42 pm IST
ലഖ്‌നൗ: ഡല്‍ഹിയില്‍ നിന്ന് വാരാണസിക്കിടെയുള്ള വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് വിമാന ജീവനക്കാര്‍ തടയുകയായിരുന്നു. യാത്രക്കാരന് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് വരെ ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പൈലറ്റ് വിവരം എയര്‍ ട്രാഫിക് കംട്രോളറെ അറിയിക്കുകയും വിമാനം നിലത്തിറക്കാന്‍ പ്രഥമ പരിഗണന ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എസ്.എച്ച്.ഒ പറഞ്ഞു. നിലവില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top