2021-02-13 01:57:51 pm IST

മസ്‌കത്ത്: ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിനായി രാജ്യത്തെ ഏത് ഹോട്ടലും ബുക്ക് ചെയ്യാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ ആശയവിനിമയ കേന്ദ്രം. 

'ഒമാനിലേക്ക് വരുന്ന എല്ലാ വ്യക്തികളും അവരുടെ സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തേക്ക് എത്തിച്ചേരുന്നവര്‍ക്ക് ഏത് ഹോട്ടലും ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ദുരിതാശ്വാസ, അഭയ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ അപ്ഡേറ്റ് ചെയ്ത ഹോട്ടലുകളുടെ പട്ടികയും ഉപയോഗപ്പെടുത്താവുന്നതാണ്.', ആശയവിനിമയ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനെ കുറിച്ച് കൂടുതലറിയാന്‍ 24994267, 24994266, 24994265 എന്ന നമ്പറില്‍ ദുരിതാശ്വാസ, അഭയ പ്രവര്‍ത്തന കേന്ദ്രവുമായി ബന്ധപ്പെടുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top