News Desk

2021-04-26 09:55:47 pm IST
ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാവര്‍ക്കും വീണ്ടും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നാളെ അര്‍ധരാത്രിക്കു ശേഷം മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. പുതിയ നിയന്ത്രണപ്രകാരം വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കില്ല.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാവർക്കുമാണ്​​ പത്ത്​ ദിവസം ഹോട്ടൽ ക്വാറന്റൈന്‍  നിർബന്ധമാക്കിയത്​. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണ്​. 

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ഖത്തർ നേ​ര​ത്തേ ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. ഇതിലാണ്​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. അതേസമയം, ഖത്തറില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് നാട്ടിലേക്ക് പോയി തിരിച്ചു വരുന്നവരുടെ കാര്യത്തില്‍ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top