News Desk

2020-07-09 10:40:18 pm IST
അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ വീണ്ടും ആരംഭിക്കുന്നു. അബുദാബിയിലെയും അല്‍ ഐനിലെയും ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സെന്ററുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കലിന് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 15 മുതലാണ് പാസ്‌പോര്‍ട്ട് പുതുക്കല്‍ ആരംഭിക്കുന്നത്.

അതേസമയം 60 വയസ്സിന് മുകളിലുള്ളവര്‍, 12 വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ സെന്ററുകളില്‍ ഹാജരാകേണ്ടതില്ല. ബി.എല്‍.എസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും എംബസി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.







വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top