News Desk

2021-02-25 10:56:36 pm IST
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. കാലാവധി കഴിഞ്ഞ ക്യു.ഐ.ഡി, അടിയന്തര യാത്ര എന്നിവയുള്‍പ്പടെയുള്ള സാഹചര്യങ്ങളില്‍ മാത്രമായിരിക്കും പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുക. 

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും പ്രോട്ടോക്കോളിന്റെയും അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

പുതിയ പാസ്പോര്‍ട്ട്, റീഇഷ്യു സേവനങ്ങളുടെ കാര്യത്തില്‍ ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും മുന്‍ഗണന നല്‍കുക. പേരും ജനനത്തീയതി മാറ്റലും ഉള്‍പ്പടെയുള്ള മറ്റു സേവനങ്ങള്‍ അടിയന്തിര ആവശ്യമല്ലെങ്കില്‍ മാറ്റിവെക്കും. 

അടിയന്തര പാസ്പോര്‍ട്ട് സേവനങ്ങള്‍ തേടുന്നവര്‍ തെളിവ് സഹിതമുള്ള രേഖകളുമായി 55647502 എന്ന വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐ.സി.ബി.എഫ്) അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top