മസ്കത്ത്: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ കുറയ്ക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ്. യാത്ര ആവശ്യമുള്ള കേസുകളില്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നതും പുതുക്കുന്നതുമായ സേവനങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പൊതുജനങ്ങള്‍ ഇതൊരു അറിയിപ്പായി കണക്കിലെടുക്കണമെന്നും അധികൃതര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ കരാര്‍ പാസ്പോര്ട്ടുകള് എത്തുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നും ആര്.ഒ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക