News Desk

2021-02-27 05:25:36 pm IST
ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശി ദോഹയില്‍ നിര്യാതനായി. പത്തനംതിട്ട എലന്തൂര്‍ സ്വദേശി ബാബു എബ്രഹാം തോട്ടുപാട്ട് (80) ആണ് മരണപ്പെട്ടത്. അര്‍ബുദ ബാധിതനായിരുന്നു. നേരത്തെ മുപ്പത് വര്‍ഷത്തോളം ഖത്തറില്‍ പ്രവാസിയായിരുന്നു. 

നിലവില്‍ സന്ദര്‍ശക വിസയില്‍ മകളോടൊപ്പം ബര്‍വ സിറ്റിയിലായിരുന്നു താമസം. ഭാര്യ- ഏലിയമ്മ എബ്രഹാം. മക്കള്‍- സൂസന്‍ എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍) ,ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍ ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍ ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക് ഖത്തര്‍). മരുമക്കള്‍- ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ഖത്തറില്‍ തന്നെ സംസ്‌കരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top