News Desk

2021-03-25 10:30:04 am IST
ദോഹ: രാജ്യത്ത് കൊവിഡ്  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം  വര്‍ധനവ് ഉണ്ടായതായി എച്ച്.എം.സി തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അഹമ്മദ് അല്‍ മുഹമ്മദ്. നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 

ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കൊവിഡ് വകഭേദം സംഭവിച്ച വൈറസാണ് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ രോഗാവസ്ഥ സങ്കീര്‍ണമാകാനും രോഗം ഭേദമാകുന്നത് വൈകാനും കൂടുതല്‍ കാലം രോഗികള്‍ ആശുപത്രിയില്‍ കഴിയാനും ഇത് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പുതിയ വകഭേദത്തെ മറികടക്കുന്നത് കൂടുതല്‍ കഠിനമാണ്. അതുകൊണ്ട് തന്നെ രോഗവ്യപന തോത് കുറയ്ക്കാന്‍ എല്ലാവരും  മുന്‍കുരതല്‍ നടപടികള്‍ പാലിക്കണമെന്നും നിര്‍ദേശങ്ങളോട് സഹകരണം പുലര്‍ത്തണമെന്നും  അദ്ദേഹം പറഞ്ഞു. പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യത്തിന് പുറമെ കുടുംബങ്ങളുടെ അനിയന്ത്രിതമായ ഒത്തുചേരല്‍, മുന്‍കരുതല്‍ നടപടികള്‍ അവഗണിക്കല്‍ തുടങ്ങിയവയാണ് കൊവിഡ് വ്യാപനം രാജ്യത്ത് വര്‍ധിക്കാന്‍ കാരണമായത്. 




Top