News Desk

2021-04-07 03:03:13 pm IST
ദോഹ: റമദാന്‍ അടുത്തിരിക്കെ പ്രമേഹം, വ്യക്ക രോഗം, ഹൃദ്രോഗം തുടങ്ങീ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ വ്യതം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് നിര്‍ദേശം സ്വീകരിക്കണമെന്ന് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ദിവസേന മരുന്ന് ആവശ്യമുള്ളവര്‍  ഭക്ഷണത്തിലും മരുന്ന് കഴിക്കുന്നതിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണെന്ന് എച്ച്.എം.സിയിലെ ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ ബാദി അബൂ സമ്ര പറഞ്ഞു.

റമദാന്‍ വൃതം എടുക്കാന്‍ ആഗ്രഹമുള്ള പ്രമേഹ രോഗികള്‍ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. പല പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായി വൃതം എടുക്കാന്‍ കഴിയുമെങ്കിലും ഭക്ഷണക്രമം, വ്യായാമം, മരുന്ന് ദിനചര്യകള്‍ എന്നിവയില്‍ മാറ്റം വരുത്തണമെങ്കില്‍ ഡോക്ടര്‍മാരോട് സംസാരിക്കേണ്ടതു നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top