News Desk

2021-03-16 12:34:40 pm IST
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍.സി.പിയിലേക്കെന്ന് സൂചന. ഇന്ന് എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പി.സി ചാക്കോ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരുടെയും നിര്‍ണായക കൂടിക്കാഴ്ച. 

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ തന്നെ ശരത് പവാറുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള പി.സി ചാക്കോ എന്‍.സി.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ചാക്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. 

എന്‍.സി.പി ക്യാമ്പിലേക്കെത്തുന്നതോടെ കേരളത്തില്‍ ഇടതുമുന്നണിക്കായി പി.സി ചാക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും. ഡല്‍ഹിയിലെത്തുന്ന പി.സി ചാക്കോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top