News Desk

2021-05-02 01:08:04 pm IST

തിരുവനന്തപുരം: പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നില്‍. ആദ്യറൗണ്ടില്‍ പി.സി ജോര്‍ജ് 8000-ല്‍ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പി.സി ജോര്‍ജിന് മറികടക്കാന്‍ സാധിക്കുമോ എന്നതാണ് ആകാംക്ഷ.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനിയാണ് രണ്ടാമത്. 2016-ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പി.സി ജോര്‍ജ് ജയിച്ച് കയറിയത്. അതേസമയം, പാലക്കാട് തൃത്താലത്തില്‍ യു.ഡി.എഫിന്റെ വി.ടി ബല്‍റാമും എല്‍.ഡി.എഫിന്റെ എം.ബി രാജേഷും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെക്കുകയാണ്. 

ആദ്യ ഘട്ടത്തില്‍ തന്നെ നേരിയ ലീഡിനാണ് വി.ടി ബല്‍റാം മുന്നില്‍ നിന്നിരുന്നത്. പിന്നീട് എം.ബി രാജേഷ് 84 വോട്ടിന് ചെറിയ മുന്നേറ്റം നടത്തി. എന്നാല്‍ വീണ്ടും വി.ടി ബല്‍റാം ലീഡ് നില തിരിച്ചുപിടിച്ചു. 997 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലീഡ് നില. അത് പിന്നീട് 2000 കടന്നിട്ടുണ്ട്.

അതേസമയം, ജില്ലയിലെ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ വ്യക്തമായ മുന്നേറ്റമാണ് എല്‍.ഡി.എഫിനുള്ളത്. മണ്ണാര്‍ക്കാട് യു.ഡി.എഫും ലീഡ് തുടരുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top