News Desk

2021-02-27 11:05:28 am IST
കോട്ടയം: യു.ഡി.എഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയെന്ന വിദ്വേഷ പ്രസ്താവനയുമായി പി.സി ജോര്‍ജ്. യു.ഡി.എഫ് പിന്തുണ തനിക്ക് ആവശ്യമില്ലെന്നും പി.സി ജോര്‍ജ് ഉന്നയിച്ചു. 

ജനപക്ഷം സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ താന്‍ മത്സരിക്കുമെന്നും തന്റെ പിന്തുണ ജനങ്ങളാണെന്നും പിസി ജോര്‍ജ് പറഞ്ഞു. തനിക്ക് യു.ഡി.എഫിന്റെ അഭിപ്രായമൊന്നും കേള്‍ക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണയും വേണ്ട. യു.ഡി.എഫിന്റെ പ്രവര്‍ത്തകരുണ്ട് വളരെ മാന്യന്മാരാണ്. നേതാക്കന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രമൊക്കെ ഞാന്‍ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി.വിയോട് പി.സി ജോര്‍ജ് പറഞ്ഞു. 

താന്‍ പൂഞ്ഞാറില്‍ ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. തനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യു.ഡി.എഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയല്ലേ. അവരല്ലേ ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോയെന്നും പി.സി ജോര്‍ജ് ചോദിച്ചു.

മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെ നോക്കിക്കാണുകയാണെന്നും അവരെല്ലാം പ്രതികരിക്കുമെന്നും പി.സി ജോര്‍ജ് ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയാണ് തന്റെ യു.ഡി.എഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top