News Desk

2021-02-01 03:13:23 pm IST
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ആറു പരിശോധന കേന്ദ്രങ്ങളും തയാറാക്കിട്ടുണ്ട്. 

ഏകീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെയും ചുമതലപ്പെടുത്തും. നാല് അംഗീകൃത ലബോറട്ടറികളുമായി എയര്‍പോര്‍ട്ട് ഗ്രൗണ്ട് സര്‍വിസ് പ്രൊവൈഡര്‍മാര്‍ ചര്‍ച്ച നടത്തിവരുകയാണ്. പരിശോധന ഫീസ് 30 ദീനാര്‍ ആയിരിക്കും. ഇത് വിമാനക്കമ്പനികളില്‍നിന്ന് ഈടാക്കും.

സ്വാഭാവികമായും വിമാനക്കമ്പനികള്‍ ഇത് ടിക്കറ്റ് നിരക്കിനൊപ്പം ചേര്‍ക്കുന്നതോടെ യാത്രക്കാരുടെ സാമ്പത്തിക ഭാരം വര്‍ധിക്കും. ഒന്നാം ടെര്‍മിനലില്‍ മൂന്നു പരിശോധന കേന്ദ്രങ്ങളും മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍ ഓരോ കേന്ദ്രവുമാണ് പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top