2019-07-27 09:48:44am IST
ഖത്തറിൽ കാൽനടക്കാരുമായി ബന്ധപ്പെട്ട പുതിയ നിയമത്തെ കുറിച്ച് ദോഹ കോർണിഷിൽ ഗതാഗത വിഭാഗം അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് കാൽനടക്കാർ നിയമ ലംഘനം നടത്തിയാൽ ഭീമമായ പിഴ ശിക്ഷ ഈടാക്കാനുള്ള നിയമം ഖത്തറിൽ നടപ്പിലാക്കി തുടങ്ങുന്നത്. 

ഇന്ന് രാവിലെ മുതൽ ഗതാഗത വിഭാഗം കോർണിഷിലെ കാൽനട യാത്രക്കാർക്കായി അവബോധ പരിപാടികൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. അതെ സമയം കാല്നടക്കാർക്കുള്ള പുതിയ നിയമം ഏറ്റവും അധികം ബാധിക്കപെടുക രാജ്യത്ത് പുതുതായി എത്തിയവർക്കും നിയമത്തെക്കുറിച്ചു അവബോധം ഇല്ലാത്ത വിദേശികൾക്കുമായിരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. 

ഇത് മുൻകൂട്ടി കണ്ടു കൊണ്ട് പരമാവധി അവബോധ പ്രവർത്തനങ്ങൾ രാജ്യത്തെ ജനങ്ങൾക്കെത്തിക്കാനാണ് ഗതാഗത മന്ത്രാലയം ശ്രമിക്കുന്നത്. കാൽനടക്കാരുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങളും അപകടങ്ങളും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ റിപ്പോർട് ചെയ്തതിനാലാണ് ഖത്തറിൽ പുതിയ നിയമം കൊണ്ടുവരാൻ അധികൃതർ നിർബന്ധിതരായത് എന്നാണ് റിപ്പോർട്ടുകൾ.    
Top