Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള റോഡ് നിയമങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമം വരുന്നതിന്   മുന്നോടിയായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ അധികൃതർ നേരത്തെ ആരംഭിച്ചിരുന്നു .  

വിദേശി തൊഴിലാളികള്‍ക്ക് പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കുകയും ഹൈവേകളിലെ ഇന്‍റര്‍സെക്ഷനുകള്‍ നിയമപരമായി എങ്ങനെ മുറിച്ചുകടക്കണമെന്ന കാര്യത്തിലാണ് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഒപ്പം വിദേശി തൊഴിലാളികള്‍ക്ക് റോഡ് മുറിച്ചുകടക്കുമ്പോള്‍ ധരിക്കേണ്ട പ്രത്യേക ജാക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

വാഹനമോടിക്കുന്നവര്‍ക്ക് ദൂരെ നിന്ന് തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഈ പ്രത്യേക ജാക്കറ്റുകള്‍. ആദ്യഘട്ടത്തില്‍ വിദേശി തൊഴിലാളികള്‍ക്കിടയിലാണ് ബോധവല്‍ക്കരണം നടത്തുന്നത്. 

അപകടരഹിത വേനല്‍ക്കാലം പദ്ധതിയുടെ ഭാഗമായാണ് ബോധവല്‍ക്കരണ പരിപാടികള്‍. ഇന്‍റര്‍സെക്ഷനുകളില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ 500 റിയാല്‍ പിഴ ഈടാക്കും.

സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതേ പിഴ ഒടുക്കേണ്ടി വരും. സീബ്രാലൈനിലൂടെയല്ലാതെ റോഡുകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് 200 റിയാലാണ് പിഴ. റോഡിന്‍റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുന്നത് പിടിക്കപ്പെട്ടാല്‍ നൂറ് റിയാലും പിഴ ഒടുക്കേണ്ടി വരും.

ഓഗസ്റ്റ് ഒന്ന് മുതല്‍ കാല്‍നടക്കാരുടെ നിയമലംഘനങ്ങള്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. രാജ്യത്തെ റോഡപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരില്‍ കാല്‍നടയാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. മദീന ഖലീഫ, അല്‍ റയ്യാന്‍, അല്‍ മാമൂറ, ഓള്‍ഡ് എയര്‍പോര്‍ട്ട് ഭാഗങ്ങളിലാണ് കൂടുതലായി ഇത്തരത്തിലുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Top