Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |
ദോഹ: ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന  കാൽനടയാത്രക്കാർക്ക് മേൽ പിഴ ഇടക്കാനൊരുങ്ങി ഖത്തർ ആഭ്യന്തര മന്ത്രാലയം.ആഗസ്ത് ആദ്യം മുതൽ കുറ്റകൃത്യത്തിന്റെ തരം അനുസരിച്ച് പിഴ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്ത് നടന്ന “കാൽനടയാത്രക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും” എന്ന സെമിനാറിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.ട്രാഫിക് നിയമപ്രകാരം മൂന്ന് തരത്തിലുള്ള പിഴകൾ ഉണ്ടാകും. 

1. ക്യാരേജ് വേയുടെ നടുവിലൂടെ നടക്കുക അല്ലെങ്കിൽ സൈഡ് വേ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ 100 ഖത്തർ റിയാൽ പിഴ ഈടാക്കും 
.
2. കാൽനടയാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നില്ലെങ്കിലോ റോഡ് മുറിച്ചുകടക്കാൻ നിയുക്ത ക്രോസിംഗ് ഏരിയകൾ ഉപയോഗിക്കുന്നില്ലെങ്കിലോ 200 ഖത്തർ റിയാൽ ആയിരിക്കും പിഴ.

3.റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ ട്രാഫിക് സിഗ്നലുകൾ പാലിക്കാത്ത സാഹചര്യത്തിലും 500 ഖത്തർ റിയൽ പിഴ ഈടാക്കും.സൈനിക പരേഡുകളും ഘോഷയാത്രകളും മുറിച്ചു കടക്കാൻ ശ്രമിച്ചാലും പിഴ ഈടാക്കും.

സെമിനാറിൽ ട്രാഫിക് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ നാസർ ഡർമാൻ അൽ ഹാജേരി, ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒഡീബ എന്നിവർ പങ്കെടുത്തു.

നിയമം പ്രാബല്യത്തിൽ വരുമ്പോൾ കാൽനടയാത്രക്കാരിൽ നിന്ന് പിഴ എങ്ങനെ ശേഖരിക്കും എന്നതുപോലുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഐഡി കാർഡിലൂടെ ഇത് നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. 
Top