News Desk

2021-03-15 07:46:26 pm IST
കൊച്ചി: അനുമതി ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതു-സ്വകാര്യ വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിനെതിരെ മോട്ടോര്‍വാഹനവകുപ്പ് രംഗത്ത്. പിഴ അടക്കമുള്ള നടപടികള്‍ നേരിടുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

വിവിധ പാര്‍ട്ടികളുടെ പ്രചാരണ പരസ്യങ്ങള്‍ക്കായി ഓട്ടോറിക്ഷയടക്കമുള്ള പൊതു- സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയത്.

അനുമതി വാങ്ങി നിശ്ചിത തുക ഫീസായി അടച്ച ശേഷം മാത്രമേ തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. 

അനുമതിയില്ലാതെ വാഹനങ്ങളില്‍ പരസ്യപോസ്റ്ററുകള്‍ പതിച്ചാല്‍ ഉടമയില്‍ നിന്ന് ഫീസിനുപുറമെ നിശ്ചിത തുക പിഴയായി ഇടാക്കുകയും ചെയ്യും. അതേസമയം, പരസ്യം പതിക്കുന്നതിനായി വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top