ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി ട്വിറ്ററില്‍ പങ്കുവെച്ച ബി.ജെ.പി പരിപാടിയുടെ ചിത്രം വൈറലാവുകയാണ് ഇപ്പോള്‍. സദസില്‍ ആളില്ലാതെ സ്റ്റേജില്‍ നിറയെ നേതാക്കളുള്ള ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്
''സ്റ്റേജില്‍ അഞ്ച് പേരും ഏഴ് നേതാക്കളുടെ ചിത്രങ്ങളും. സദസ്സില്‍ ഒരാള്‍. ഇത് കേരളമല്ല...!'' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. 'ബി.ജെ.പി തീര്‍ന്നു' എന്ന ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനകം നിരവധി പേരാണ് ചിത്രം പങ്കുവെക്കുകയും പ്രതികരിക്കുകയും ചെയ്തത്.