News Desk

2021-05-27 05:37:53 pm IST
ദോഹ: 2018 ല്‍ ആരംഭിച്ച അല്‍ വക്രയിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലെന്ന് ജനകളുടെ പരാതി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുമരാമത്തും വിവിധ കരാറുകരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത് ജനങ്ങള്‍ക്കാണ്. 

നിലവില്‍ നിരത്തുകളില്‍ അറ്റകുറ്റപ്പണികളും ഷോപ്പിങ് കേന്ദ്രങ്ങള്‍ക്ക് മുന്നിലെ പാര്‍ക്കിങ്ങുകള്‍ വികസിപ്പിക്കാനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും  കച്ചവടക്കാര്‍ക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. അല്‍ വക്രയില്‍ നിന്നും ദോഹയിലേക്ക് പ്രവേശിക്കുന്ന മെയിന്‍ റോഡില്‍ നടക്കുന്ന അറ്റകുറ്റപണികള്‍ വൈകുന്നത് ഈ മേഖലയിലെ ഗതാഗതം ദുസ്സഹമാക്കിയിട്ടുണ്ട്. 

അല്‍ വക്ര മെട്രോ സ്റ്റേഷന്‍ അല്‍ ഫഹാസ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ റോഡുകളിലേക്കുള്ള ഗതാഗതം അറ്റകുറ്റപണികളുടെ ഭാഗമായി ഏറെ കുറെ ദുസ്സഹമാക്കി തീര്‍ന്നു. നാളെ മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നത് പ്രമാണിച്ചെങ്കിലും ഈ മേഖലയിലെ അറ്റകുറ്റപണികള്‍ വേഗത കൈവരിക്കേണ്ടിയിരുന്നുവെന്നും പൊതുമരാമത്ത് വിഭാഗം ചൂണ്ടിക്കാട്ടി.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top