News Desk

2021-05-23 10:33:51 pm IST
ദോഹ: രാജ്യത്തെ കാര്‍ ഗാരേജുകളുടെ നിരക്കുകള്‍ ഏകീകരിക്കാന്‍ വാണിജ്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യം. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കാര്‍ ഗാരേജുകള്‍ തോന്നിയ പോലെയാണ് നിരക്കുകള്‍ ഈടാക്കുന്നത്. 

ഇതുമായി ബന്ധപെട്ടു ഉപഭോക്താക്കള്‍ വലിയ രീതിയിലുള്ള ചൂഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്. കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയാണ് ഗാരേജ് ഉടമകള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല. ഖത്തറിലെ അയല്‍ രാഷ്ട്രങ്ങളില്‍ നിന്നും മറ്റും കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ രാജ്യത്തെത്തുന്നത് വര്‍ധിച്ചിട്ടും ഇതേ കാരണം പറഞ്ഞു നിരക്ക് കൂട്ടിവാങ്ങുന്നതാണ് ഗാരേജ് ഉടമകള്‍ ചെയ്യുന്നത് എന്ന് പ്രാദേശിക പത്രം വിലയിരുത്തി. 

മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ചു ഖത്തറില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് അന്‍പത് ശതമാനം വില വധനവാണ് കാണപ്പെടുന്നത്. ഇത് ഈ രംഗത്തെ ഏജന്റുമാരെ നിയന്ത്രിക്കാത്തത് മൂലം വന്നു ചേരുന്ന ദുരനുഭവമാണ്. ഖത്തറില്‍ യൂസ്ഡ് കാറുകളുടെ വിപണിയില്‍ വില താഴുമ്പോഴും കാര്‍ ഗാരേജുകളില്‍ നിരക്കുകള്‍ കുറയുന്നില്ല എന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ അതൃപ്തിക്ക് കാരണമാക്കിയെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Top