News Desk

2021-03-02 02:05:26 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വൈറസിന്റെ ആവിര്‍ഭാവത്തോടെ വിവാഹ ചെലവുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ജനങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ആദ്യ ഘട്ടത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വിവാഹ ചെലവുകള്‍ പഴയ പടി ആയെങ്കിലും നിലവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് ഗുണകരമായി.

വിവാഹത്തിനുള്ള സ്ത്രീധനവും വിവാഹ നടത്തിപ്പും രാജ്യത്തെ ഏതൊരു യുവാക്കളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരുന്നതാണ്. 

അത്‌കൊണ്ട് തന്നെ പല വിവാഹങ്ങളും അനിശ്ചിത കാലത്തേക്ക് മുടങ്ങി പോവുന്നത് ഖത്തറില്‍ സര്‍വ സാധാരണയായ സംഭവമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പലരും വീടുകളില്‍ തന്നെയാണ് വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത്. 

അതിനാല്‍ കല്യാണ ഹാള്‍ വാടകയടക്കമുള്ള ചെലവുകള്‍ കുറക്കാന്‍ സാധിച്ചു. അതേസമയം, ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും വിവാഹ വേളയില്‍ ഇല്ലാതായതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് യുവാക്കളുടെ പ്രതികരണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top