Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ പുതിയ വാഹന പാർക്കിംഗ് നിരക്കുകൾ താങ്ങാവുന്നതല്ലെന്ന് ജനങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു . 

നിലവിൽ ദോഹ ഹമദ് ആശുപത്രി, ഹൃദ്രോഗ ആശുപത്രി, റുമൈല ആശുപത്രി എന്നിവടങ്ങളിൽ ഹമദ് അധികൃതർ പാർക്കിംഗ് നിയന്ത്രണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വകാര്യ കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. 

മൂന്നു മണിക്കൂറിന് പതിനഞ്ച് റിയാലാണ് അധികൃതർ പാർക്കിംഗ് ഫീസ് ഇനത്തിൽ വാങ്ങികൊണ്ടിരിക്കുന്നത്. ഇതല്പം കൂടുതലാണെന്നും ഹമദ് അധിർകൃതർ ആശുപത്രിയിൽ എത്തുന്ന സാധാരണ രോഗികളെ പരിഗണിച്ചു കൊണ്ട് ഫീസ് വർദ്ധനവ് പിൻവലിക്കാൻ തയ്യാറാവണമെന്നും പ്രാദേശിക പത്രം ആവശ്യപ്പെട്ടു.

 ഹമദ് കോർപറേഷന്റെ രാജ്യത്തെ മറ്റ് ആശുപത്രികളിലും ഈ നിരക്ക് ബാധകമാവാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്നിരിക്കെ ഇത് പുനഃപരിശോധിക്കാനുള്ള   നടപടികൾ ആവശ്യമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. 
Top