വാഷിംഗ്ടണ്‍: തിരക്കുള്ള ഹൈവേയിലൂടെ പോകുമ്പോള്‍ മുന്നില്‍ പോയ വണ്ടിയില്‍ നിന്ന് നോട്ടുകള്‍ പറന്ന് വീണാല്‍ എന്തും ചെയ്യും?. കൈയില്‍ കിട്ടുന്നത്ര വാരാനെ എല്ലാവരും ശ്രദ്ധിക്കുകയുള്ളു.
കഴിഞ്ഞിടെ അമേരിക്കയില്‍ ഇത്തരം ഒരു സംഭവം നടന്നിരിക്കുകയാണ്. മുമ്പില്‍ പോയ വണ്ടിയില്‍ നിന്നാണ് നോട്ടുകള്‍ പറന്ന് വീണത്.
എന്നാല്‍ റോഡിലേക്ക് ചിതറിയ നോട്ടുകള്‍ പെറുക്കിക്കൂട്ടാന്‍ ഡ്രൈവര്‍മാര്‍ ഇറങ്ങിയതോടെ ഹൈവേയില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി. യു.എസിലെ സൗത്ത് കലിഫോര്‍ണിയയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്.
സാന്റിയാഗോയിലെ ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനിയിലേക്കുള്ള പണവുമായി പോവുകയായിരുന്നു കവചിത വാഹനത്തില്‍ നിന്നാണ് നോട്ടുകള്‍ ചിതറി വീണത്.
വാഹനത്തിന് ഗ്രില്ലുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ യാത്രയ്ക്കിടയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്നതാണ് പണം പുറത്തെത്താന്‍ കാരണം. പണം നിറച്ച നിരവധി ബാഗുകള്‍ പൊട്ടി അതില്‍ നിന്ന് നോട്ടുകള്‍ റോഡിലേക്ക് പ്രവഹിക്കുകയായിരുന്നു.
എന്നാല്‍ നോട്ട് കാറ്റില്‍ പറക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ വാഹനങ്ങള്‍ നടുറോട്ടില്‍ നിര്‍ത്തി പണം വാരിക്കൂട്ടാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ഹൈവേ അടച്ചിടേണ്ടിവന്നിരുന്നു.
ആളുകള്‍ നോട്ടുകള്‍ വാരിക്കൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.
പണം നഷ്ടമായെന്ന് സ്ഥിരീകരിച്ച അധികൃതര്‍ പണം കൊണ്ടുപോയവര്‍ തിരികെ നല്‍കണമെന്ന് അറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം, വാഹനത്തില്‍ നിന്ന് എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആളുകള്‍ പണം വാരിക്കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അധികൃതരുടെ കൈയില്‍ ഉള്ളതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് തന്നെ നിരവധി പേര് പണം തിരികെ നല്കി.
ഇതുവരെയായിട്ടും പണം തിരികെ നല്കാത്തവര്ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വീഡിയോകള്‍ കാലിഫോര്‍ണിയ ഹൈവേ പട്രോളും എഫ്.ബി.ഐയും പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക