News Desk

2021-03-09 09:42:43 pm IST
ദോഹ: ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലര്‍ത്തണമെന്നും ജനങ്ങള്‍ പറയുന്നു. 

വിപണികളില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കാനുള്ള അധികൃതരുടെ തീരുമാനം ഖത്തര്‍ ഉല്‍പന്നങ്ങളുടെ ജനപ്രിയതക്ക് കോട്ടം വരുത്തും. ട്വിറ്ററിലൂടെ ഇത്തരത്തില്‍ വിപണനം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് വലിയ വിലയാണ് ചില കേന്ദ്രങ്ങള്‍ ഈടാക്കുന്നത്. ഇത് ഭാവിയില്‍ ഇത്തരം ഉത്പന്നങ്ങളുടെ വിപണി സാന്നിധ്യത്തെ അപകടത്തിലാക്കുമെന്നും അധികൃതര്‍ പറയുന്നു. 

ഖത്തര്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലടക്കം വിപണി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു നിലവിലെ ഇത്തരം പ്രതിബന്ധങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജനങ്ങള്‍ അഭ്യര്‍ഥിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top