News Desk

2021-11-25 10:54:43 pm IST
മസ്‌ക്കത്ത്: ഒമാനില്‍ മഴയെതുടര്‍ന്നുള്ള വാദികളിലും കുളങ്ങളിലും നീന്തരുതെന്ന മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി. കഴിഞ്ഞ ദിവസം അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒമാന്‍ സ്വദേശിയായ പിതാവും മകളും കുളത്തില്‍ മുങ്ങിമരിച്ചിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, ബീച്ചുകളിലും വിനോദസഞ്ചാര മേഖലകളിലും നീന്താന്‍ ശ്രമിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാന്‍ മുതിര്‍ന്നവരോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി 9999 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
oman
Top