News Desk

2021-03-17 03:20:34 pm IST
ദോഹ: സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
                                               
ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ കാറിലോ അല്ലെങ്കില്‍ അനുയോജ്യമായ ഏതെങ്കിലും ഒരു വാഹനത്തിലോ എത്തിയാല്‍ മാത്രമേ വാക്‌സനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. 

കാല്‍നടയായി എത്തുന്നവര്‍ക്ക് ഇവിടെ നിന്നും വാക്‌സിന്‍ ലഭ്യമല്ല. എന്നാല്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ടാക്‌സിയില്‍ എത്തി വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.

ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രത്തിലേക്ക് രാത്രി ഒന്‍പത് മണി വരെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

അതേസമയം, രാവിലെ 11 മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടയില്‍ ഡ്രൈവ്-ത്രൂ സെന്ററില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ തിരക്ക് ഒഴിവാക്കാന്‍ ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും ഇടയില്‍ അത്യാവശ്യക്കാര്‍ സന്ദര്‍ശനം നടത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top