Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

പെരുനാൾ അവധിയും ഗൾഫിലെ സ്‌കൂൾ തുറപ്പും  ഒന്നിച്ചു വന്നതോടെ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റുകൾക് വിലയേറും. നേരത്തെ ബുക്ക് ചെയ്യാതെ അത്യാവശ്യങ്ങൾക്ക് കേരളത്തിൽ എത്തിയവർക്ക് തിരിച്ചു പോവാൻ വൻ വില നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ.

ബുധനാഴ്ച മാത്രം  കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ഒരാൾക്ക് 35863 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക് . വെള്ളിയാഴ്ച മുതൽ 42 , 500 ഇന്ത്യൻ രൂപ കുറവിൽ ടിക്കറ്റുകൾ എങ്ങും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

സെപ്റ്റംബർ ആദ്യ വാരം മുതൽ മാത്രമായിരിക്കും നിരക്കിൽ ഏതെങ്കിലും വിധത്തിൽ കുറവ് വരിക. കോഴിക്കോട് ദോഹ, കണ്ണൂർ-ദോഹ, തിരുവനന്ത പുറം ദോഹ എന്നിവടങ്ങളിലും സമാനമായ നിരക്കുകളാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.

ടിക്കറ്റുകൾക്കായി വലിയ തിരക്കുകൾ ഉണ്ടെന്ന് വ്യോമയാന ടിക്കറ്റ് രംഗത്തെ ഏജന്റുമാരും സാക്ഷ്യപ്പെടുത്തുന്നു. മറ്റു ഗൾഫ് രാഷ്ട്രങ്ങളിലേക്കും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. 

Top