News Desk

2021-04-20 01:07:47 pm IST
കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികള്‍ക്ക് പ്രത്യേക പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് സ്ഥലം അനുവദിക്കാന്‍ കൂവൈത്ത് മാന്‍പവര്‍ അതോറിറ്റി മുനിസിപ്പാലിറ്റിഹരജി നല്‍കി. മുത്ല ഏരിയ, അബ്ദുല്ല അല്‍ മുബാറക് റസിഡന്‍ഷ്യല്‍ ഏരിയ എന്നിവിടങ്ങളില്‍ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.

മൂന്ന് ലക്ഷം പ്രവാസികള്‍ക്ക് താമസത്തിന് രാജ്യാന്തര നിലവാരമുള്ള ഭവനയൂണിറ്റുകളുടെ നിര്‍മ്മാണമാണ് അതോറിറ്റിയുടെ ലക്ഷ്യം. അതുവഴി തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ശുചിത്വം, ആരോഗ്യം എന്നിവ സംരക്ഷിക്കാനും സാധിക്കും. ബാച്ച്‌ലര്‍മാര്‍ക്ക് പ്രത്യേക പാര്‍പ്പിട കേന്ദ്രം യാഥാര്‍ഥ്യമായാല്‍ രാജ്യത്ത് സാമൂഹികമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top