News Desk

2021-03-16 09:54:01 pm IST
ആലപ്പുഴ: ഇന്ധന വിലവര്‍ധനവിനെതിരെ നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോളും ഡീസലും നല്‍കി പ്രതിഷേധിച്ച് യുവാവ്. ആലപ്പുഴ കാട്ടൂരിലാണ് നിക്ക് വ്‌ളോഗ്‌സ് എന്ന് യൂ ട്യൂബര്‍ പ്രതിഷേധത്തിന്റെ ഭാഗമായി സൗജന്യമായി പെട്രോളും ഡീസലും നല്‍കിയത്. 

ഓട്ടോ തൊഴിലാളികള്‍ക്കാണ് ആദ്യം സൗജന്യമായി ഇന്ധനം നല്‍കിയത്. പിന്നീട് ഇരുചക്രവാഹനങ്ങള്‍ക്കും ഇന്ധനം സൗജന്യമായി നല്‍കുകയായിരുന്നു നിക്ക് വ്‌ളോഗ്‌സ്. രണ്ടു തവണ സൗജന്യ ഇന്ധനം വാങ്ങുന്നത് തടയുന്നതിനും എല്ലാവര്‍ക്കും ഇന്ധനം ലഭ്യമാക്കാനും വാഹനങ്ങളുടെ നമ്പര്‍ അടക്കമുള്ളവ രേഖപ്പെടുത്തിയാണ് പെട്രോളും ഡീസലും നല്‍കിയത്. മീഡിയ വണ്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

3000 കുപ്പികള്‍ ശേഖരിച്ചെങ്കിലും അത് പരിസ്ഥിതി സൗഹൃദമല്ലെന്ന് മനസ്സിലാക്കി. പിന്നീട് പുനരുപയോഗത്തിന് നല്‍കിയതായും നിക്ക് പറയുന്നു. കണ്ടെയിനര്‍ ലോറി വഴി നല്‍കാന്‍ ആലോചന നടന്നെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ വലിയ തോതിലുള്ള ഇന്ധനം ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് മനസ്സിലാക്കിയതോടെ ആ ശ്രമവും നിക്ക് ഉപേക്ഷിയ്ക്കുകയായിരുന്നു. പിന്നീടാണ് പെട്രോള്‍ പമ്പ് വഴി ഇന്ധനം സൗജന്യമായി നല്‍കാന്‍ നിക്ക് തീരുമാനിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top