News Desk

2021-06-01 03:05:10 pm IST
മുംബൈ: രാജ്യത്ത് പെട്രോള്‍ വില വീണ്ടും കൂട്ടി. വിവിധ നഗരങ്ങളില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലെ പെട്രോള്‍ വിലയുടെ ഇരട്ടിയോളമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില ഈ വര്‍ഷം ഇതുവരെ 11 ശതമാനമാണ് ഉയര്‍ന്നത്. മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില കഴിഞ്ഞ ദിവസം ലിറ്ററിന് നൂറുരൂപ പിന്നിട്ടിരുന്നു. പെട്രോള്‍ റീട്ടെയില്‍ വില ഇപ്പോള്‍ 100.47 രൂപയാണ് അതായത് 1.39 ഡോളര്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എനര്‍ജി റിസര്‍ച്ച് ഡെവലപ്‌മെന്റ് അതോററ്ററി കണക്ക് പ്രകാരമാണ് ബ്ലൂംബെര്‍ഗ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില കഴിഞ്ഞ ദിവസം ലിറ്ററിന് നൂറുരൂപ പിന്നിട്ടിരുന്നു. മെയ് മാസത്തില്‍ തന്നെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. 15 ദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 95 പൈസയും ഡീസലിന് നാല് രൂപ 72 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒു ലിറ്റര്‍ പെട്രോളിന് 93.94 രൂപയാണ് വില. ഡീസലിന് 85.38 രൂപയും. 

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 96.47രൂപയാണ് വില. ഡീസലിന് 91.74 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.84 രൂപയും ഡീസലിന് 89.21 രൂപയുമാണ് വില. ഇന്നത്തെ നിലയില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കുകയോ, അന്താരാഷ്ട്ര വില കുറയുകയോ ചെയ്യണം എന്നാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഫിനാഷ്യല്‍ ഓഫീസര്‍ എന്‍. വിജയഗോപാല്‍ ബ്ലുംബെര്‍ഗിനോട് പറഞ്ഞത്. 

ഇന്ത്യയില്‍ വില്‍ക്കുന്ന ഇന്ധന വിലയില്‍ 60 ശതമാനം വിവിധ തരത്തിലുള്ള നികുതിയകളാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. 

Top